ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്താൻ 'സ്റ്റുഡൻ്റ്സ് സമ്പാദ്യ പദ്ധതി'യുമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ
കണ്ണൂർ : ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യയോടൊപ്പം സമ്പാദ്യവും എന്ന സന്ദേശവുമായി
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡൻ്റ്സ് സേവിംഗ് സ്കീം ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.കെ സരിത ടീച്ചർ പാസ്ബുക്ക് വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ഷീജ മാവിലക്കണ്ടി, സ്റ്റാഫ് സെക്രട്ടറി സരീഷ് പയ്യമ്പള്ളി, ഡോ സജീവ് കുമാർ,നോഡൽ ഓഫീസർമാരായ മുഹ്സിൻ ഇരിക്കൂർ, പി.കെ സമീറ, കെ.കെ അഗീഷ്, എം. കൃഷ്ണ മുരളി എന്നിവർ സംസാരിച്ചു.
No comments
Post a Comment