Header Ads

  • Breaking News

    ഒരുമാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ




    സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

    ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കും മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചന.ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്ത മാസം രണ്ട് മാസത്തെ പെന്‍ഷനും നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. അടുത്ത മാസം രണ്ട് ഗഡു പെന്‍ഷനായ 3200 രൂപ നല്‍കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.

    ഇതോടെ ഓണത്തോട് അനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപ വീതം ലഭിക്കും. ഒരു മാസത്തെ പെന്‍ഷനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.മൂന്ന് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും പെന്‍ഷന്‍ എത്തിക്കും.

    No comments

    Post Top Ad

    Post Bottom Ad