Header Ads

  • Breaking News

    ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്




    ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്. സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ അവധി അനുവദിക്കില്ല എന്നാണ് ഉത്തരവ്. ഇത് വിചിത്രമായ ഉത്തരവെന്നും മുന്‍പ് ഇത്തരം ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. എന്നാല്‍ കൂട്ട അവധികളും നീണ്ട അവധികളും അനുവദിക്കില്ല എന്നാണ് ഉദ്ദേശിച്ചതെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. മുന്‍കൂര്‍ അവധി അപേക്ഷകള്‍ പെരുകിയ സാഹചര്യത്തിലാണ് ഉത്തരവിക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമെന്നും ഓണക്കാല സുരക്ഷയ്ക്ക് ഇത് പോരെന്നും എസ് പി വി. അജിത് പ്രതികരിച്ചുഉത്തരവ് ചര്‍ച്ചയായിട്ടുണ്ടെങ്കിലും നിലവില്‍ ഉത്തരവ് പിന്‍വലിച്ചിട്ടില്ല. മുന്‍കൂറായി ആവശ്യങ്ങള്‍ വിശദീകരിച്ച് അവധിയ്ക്കായി അപേക്ഷിച്ചവര്‍ക്ക് അവധി നല്‍കുമെന്ന് എസ്പി പറയുന്നു. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴാണ് ഓണത്തിന് അവധിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശമെന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad