Header Ads

  • Breaking News

    അര്‍ജുനെ തേടി; ഷിരൂരില്‍ തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താന്‍ സോണാര്‍ പരിശോധന; നാവികസേനയെത്തും



    ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചില്‍ ആരംഭിക്കുന്നത്.

    ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒന്‍പത് മണിയോടെ കാര്‍വാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചില്‍ സംബന്ധിച്ച തീരുമാനം എടുക്കുക.

    നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.

    No comments

    Post Top Ad

    Post Bottom Ad