ബസ് റൂട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി സണ്ണി ജോസഫ് എം എല്‍ എയുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ 3 ന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ സദസിലേക്ക് ജനപ്രതിനിധികള്‍ ,പൊതുജനങ്ങള്‍,സന്നദ്ധ സംഘടനകള്‍,റെസിഡന്‍സ് അസോസിയേഷനുകള്‍,ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായി കണ്ട് പരമാവധി റൂട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ആഗസ്ത് 31 ന് 10.30 ന് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ സദസിലേക്ക് ജനപ്രതിനിധികള്‍ ,പൊതുജനങ്ങള്‍,സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായി കണ്ട് പരമാവധി റൂട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
No comments
Post a Comment