Header Ads

  • Breaking News

    ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ ചത്ത നിലയിൽ



    ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തി ൽ 4 കുരങ്ങുകൾ ചത്ത നിലയിൽ കണ്ടെത്തി. വളയംചാൽ മീൻമുട്ടി റോഡിൽ 600 മീറ്റർ മാറി ഉൾവനത്തിലാണ് കുരങ്ങുകൾ ചത്ത നിലയിൽ ഇന്നലെ രാവിലെ വനപാലകർ കണ്ടെത്തിയത്. 

    ആറളം വൈൽഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ചർ ജയപ്രസാദ്, നരിക്കടവ് ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്‌ഥല ത്തെത്തി. 

    ആർആർടി വൈറ്റർനറി സർജൻ ഡോ. എലിയാസിൻ്റെ നേതൃത്വത്തിൽ പോസ്‌റ്റ് മോർട്ടം നടത്തി.

    പ്രാഥമിക പരിശോധന യിൽ വിഷാംശം ഉള്ളിൽ ചെന്നതിൻ്റെസൂചനകൾ കണ്ടെത്താനാ കാത്തതിനാൽ വിദഗ്‌ധ പരിശോധനയ്ക്കായി ആന്തരികാവയവ ഭാഗങ്ങളും സ്രവങ്ങളും വയനാട് കുപ്പാടി വെറ്റർനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

    രോഗ ബാധ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണിത്. പോസ്റ്റ് മോർട്ടം നടത്തിയ സർജൻ നേരിട്ടാണ് കൊണ്ടുപോയത്. 

    1 ആൺ കുരങ്ങും 3 പെൺ കുരങ്ങുകളും ആണു ചത്തത്. ഇതിൽ 2 എണ്ണം വലുതും 1 എണ്ണം ഇടത്തരം പ്രായം ഉള്ളതും 1 കുഞ്ഞും ആണ്. 

    3 എണ്ണം 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചിട്ടി ല്ലാത്ത വിധത്തിൽവയറിൽ ഒന്നും കാണാത്തതും രോഗ ബാധയുടെ സൂചനകളാണു നൽകുന്നത്.


     കുരങ്ങുപനി പോലുള്ള ഭീഷണി സാധ്യതകൾ കണക്കിലെടുത്തു അതീവ ഗൗരവത്തോ ടെയാണ് വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. 


    വനത്തിൽ മറ്റെവിടെ യെങ്കിലും ഇത്തരം സാഹചര്യം ഉണ്ടോ യെന്നു കണ്ടെത്താൻ ആറളം വന്യജീവി സങ്കേതത്തിൽ വ്യാപക തിരച്ചിൽ നടത്താൻ വൈൽഡ് വാർഡൻ ജി.പ്രദീപ് നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad