ടെലിഗ്രാം നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി :- ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. ആപ്പിനെതിരെ ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു.
പ്ലാറ്റ്ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്‌റ്റ് ചെയ്‌തത്. ലോകത്താകമാനം 100 കോടിയോളം പേർ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിച്ച്നോഡൽ ഓഫിസറെയും കംപ്ലെയ്ൻ്റ് ഓഫിസറെയുമൊക്കെ നിയമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ടെലിഗ്രാമിനു (ഫിസിക്കൽ) സാന്നിധ്യമില്ലാത്തതും അതിലെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും സർക്കാരിനു വെല്ലുവിളിയായിരുന്നു
No comments
Post a Comment