ലുസെയ്ന്‍ ഡയമണ്ട് ലീഗ്: രണ്ടാമനായി നീരജ് ചോപ്ര
ലുസെയ്ന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. നീരജിന്റെ സീസണിലെ മികച്ച പ്രകടനമാണിത്89.45 മീറ്ററോടെയായിരുന്നു നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടം. 90.61 മീറ്റര്‍ ദൂരമെറിഞ്ഞ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് ഒന്നാം സ്ഥാനം. മീറ്റ് റെക്കോര്‍ഡോടുകൂടിയാണ് ആന്‍ഡേഴ്‌സന്‍ ഒന്നാമതെത്തിയത്. പാരിസ് ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവാണ് ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്. ജര്‍മ്മനിയുടെ ജൂലിയന്‍ വെബറിനാണ് മൂന്നാം സ്ഥാനം.
No comments
Post a Comment