Header Ads

  • Breaking News

    പാചകവാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം ; ചർച്ച പരാജയം, ഉപയോക്താക്കൾ പ്രതിസന്ധിയിൽ



    കണ്ണൂർ :- പാചകവാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലേബർ ഓഫിസർ വിളിച്ച ചർച്ച പരാജയപ്പെട്ടു. ലോറി ട്രാൻസ്പോർട്ട് ഉടമകളും ഗ്യാസ് ഏജൻസി ഉടമകളും ചർച്ച ബഹിഷ്കരിച്ചു. ഐഒസി കമ്പനി പ്രതിനിധികൾ മാത്രമാണു പങ്കെടുത്തത്. ജില്ലയിലെ ഭൂരിഭാഗം പാചകവാതക ഏജൻസികളുടെയും ഗോഡൗണുകളിൽ കാലി സിലിണ്ടറുകൾ മാത്രമായി. ഇതോടെ ഉപയോക്താക്കൾ വലഞ്ഞു തുടങ്ങി.

    സമരത്തെത്തുടർന്ന് ചില ഏജൻസികൾ സ്വന്തം നിലയ്ക്കു വാഹനങ്ങളയച്ച് സിലിണ്ടറുകൾ എത്തിച്ചിരുന്നു. എന്നാൽ, ഇത്തരം വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞതോടെ ആ വഴിക്കുള്ള സിലിണ്ടർ വരവും നിലച്ചു. മംഗളൂരുവിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽനിന്നു സിലിണ്ടറുകൾ കൊണ്ടുവരുന്ന ട്രക്ക് ഡ്രൈവർമാരുമായി കമ്പനി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

    No comments

    Post Top Ad

    Post Bottom Ad