Header Ads

  • Breaking News

    എം പോക്‌സ്; കേരളത്തിലും ജാഗ്രതാ നിർദ്ദേശം



    തിരുവനന്തപുരം: ലോകത്ത് എംപോക്‌സ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. രാജ്യാന്തര യാത്രക്കാർ ഒട്ടേറെ എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശം നൽകിയത്. രാജ്യാന്തര യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. നേരത്തെ, 2022 ജൂലൈ 14 ന് കേരളത്തിൽ എം പോക്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടർന്ന് ഇയാൾ രോഗമുക്തി നേടിയിരുന്നു.

    അതേ സമയം, ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇന്ത്യയിൽ നിലവിൽ എം പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വരും ദിവസങ്ങളിൽ വിദേശത്തുനിന്നെത്തുന്നവരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, ഇന്ത്യയിൽ വിലയ രീതിയിൽ രോഗം പടർന്നുപിടിക്കാനുള്ള സാധ്യത നിലവിൽ ഇല്ലെന്ന് മന്ത്രാലയം വിലയിരുത്തി. എംപോക്സുമായി ബന്ധപ്പെട്ട് 2022ൽ ലോകാരോഗ്യ സംഘടന ആദ്യമായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം, 30 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ചിലാണ് അവസാനമായി ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

    ലോകത്ത് എം പോക്‌സ് വ്യാപകമായതോടെയാണ് ഓഗസ്റ്റ് 14ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവിൽ കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad