പയ്യാമ്പലത്ത് കടലാമയുടെ ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി
വൈകിട്ട് ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാർഡും പൊലീസുകാരുമാണ് കണ്ടത്. തുടർന്ന് അഴീക്കൽ കോസ്റ്റൽ പൊലീസും തളിപ്പറമ്പിൽ നിന്ന് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
ആമയ്ക്ക് 10 കിലോയോളം തൂക്കമുണ്ട്. പഗ്‌മാർക്ക് സംഘടന പ്രവർത്തകരുടെ സഹായത്തോടെ ജഡം വനം വകുപ്പ് അധികൃതർ കണ്ണൂർ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച.
No comments
Post a Comment