Header Ads

  • Breaking News

    ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ, സൗരവ് ഗാംഗുലിയും പങ്കെടുത്തേക്കും


    ദില്ലി: കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും അയയാതെ ഡോക്ടർമാർ. കൊൽക്കത്തയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ആയിരക്കണക്കിന് ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ആറാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.

    സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് ഡോക്ടർമാർ. ദില്ലിയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുകയാണ്. സുപ്രീംകോടതി നിയോഗിച്ച ദേശീയ കർമ സമിതിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണം എന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. അതേസമയം, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ഇന്ന് പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ 3 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

    സംഭവത്തിൽ പ്രതിഷേധമറിയിച്ച് സൗരവ് ഗാംഗുലി സൈബറിടത്ത് മുഖചിത്രം ഒഴിവാക്കി കറുപ്പണിയിച്ചിരുന്നു. എക്സില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം കറുപ്പണിയിച്ചുള്ള പ്രതിഷേധം. താരത്തിന്‍റെ പ്രതിഷേധം നിരവധി പേര്‍ ഏറ്റെടുത്തു. നേരത്തെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് അതിക്രമ സംഭവത്തെ ലഘൂകരിക്കാന്‍ താരം ശ്രമിച്ചെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു

    No comments

    Post Top Ad

    Post Bottom Ad