Header Ads

  • Breaking News

    വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം ഭാഗികകമായി പിൻവലിച്ചു




    കണ്ണൂർ : ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു.

    ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുമുള്ള സാധ്യത ഉള്ളതിനാൽ ബീച്ചുകളിൽ ഉള്ള നിയന്ത്രണം തുടരും. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. 

    വെള്ളച്ചാട്ടങ്ങൾ അടക്കമുള്ളവ സന്ദർശിക്കുമ്പോൾ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ ഇല്ലാതെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad