Header Ads

  • Breaking News

    ഓൺലൈനായി ലോണെടുത്തു; നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി



    ഓൺലൈൻ ലോൺ എടുത്ത യുവതി ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിൻ്റേയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.

    മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
    പാലക്കാട്ടെ AIYF ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തിൽ കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖിൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് നടപടി.

    ഷാഹിനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഭർത്താവിൻ്റെ പരാതി. ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മർദ്ദം മൂലമാണന്നും, പൊലീസിൻ്റെ അന്വേഷണം മന്ദഗതിയിലാണെന്നും ഷാഹിനയുടെ ഭർത്താവ് ആരോപിക്കുന്നു. കഴിഞ്ഞമാസമാണ് ഷാഹിനയെ മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു.

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

    No comments

    Post Top Ad

    Post Bottom Ad