ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന്
ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും.രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ.
വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.
No comments
Post a Comment