Header Ads

  • Breaking News

    അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം; ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും



    ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് എന്നിവരും കൂടെയുണ്ടാകും

    ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുക. തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദേശം നേരത്തെ മുന്നോട്ടു വെച്ചിരുന്നു. ഇതിന് ഒരു കോടി രൂപയോളം ചെലവ് വരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഈ തുക അനുവദിച്ച് നടപടി വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും

    മഴ കുറഞ്ഞതിനാലും പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാലും തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

    No comments

    Post Top Ad

    Post Bottom Ad