Header Ads

  • Breaking News

    മട്ടന്നൂർ വിമാനത്താവളത്തിലെ മയിൽ ശല്യം ഒഴിവാക്കും ; റൺവേയിൽ വന്യജീവികൾ കയറുന്നത് തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു




    മട്ടന്നൂർ :- വിമാനത്താവള റൺവേയിൽ വന്യജീവികൾ കയറുന്നത് തടയാൻ ആക്‌ഷൻപ്ലാൻ തയാറാക്കുന്നു. മയിലുകൾ റൺവേയിലെത്തി വിമാന സർവീസുകൾക്ക് തടസ്സം സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ച് എയർ ലൈനുകൾ കിയാലിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം യോഗം ചേർന്നിരുന്നു. തുടർന്നാണ് ആക്ഷൻ പ്ലാൻ തയാറാക്കുന്നത്.
    ഇതിന്റെ തുടക്കമായി റൺവേയുടെ പരിസരത്തെ അടിക്കാടുകൾ വെട്ടിത്തളിച്ചു. 

    മയിലുകൾക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മരങ്ങൾ മുറിച്ചു നീക്കി. പ്രധാനമായും അഞ്ചോ ആറോ മയിലുകളാണ് റൺവേ പരിസരത്ത് എത്തുന്നത്.
    വനം വകുപ്പുമായി കൂടിയാലോചിച്ച് ഇവയെ മാറ്റിപ്പാർപ്പിക്കുന്നത് അടക്കം പരിഗണനയിലുണ്ട്.
    6 മാസം മുൻപാണ് വിമാനത്താവള പരിസരത്തെ മയിലുകളെ കുറിച്ചുള്ള പഠനം നടത്തിയത്.
    വലിയ ബുദ്ധിമുട്ടുകൾ ഇതുവരെ വിമാനസർവീ സുകൾക്ക് ഇവയുണ്ടാക്കിയിട്ടില്ല.
    കുറുനരിയും കാട്ടുപൂച്ച അടക്കമുള്ള ജീവികളും റൺവേ പരിസരത്ത് എത്താറുണ്ട്.
    മയിലുകൾ വിമാനത്താവള പ്രവേശന കവാടത്തിന് സമീപത്തും പാർക്കിങ്ങിലും ടാക്സി സ്റ്റാൻഡിന് സമീപത്തും എത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad