ദോഹ - കണ്ണൂർ ഖത്തർ എയർവേയ്‌സ് രണ്ടാംസർവീസ് ഇന്ന് ; ഉച്ചയോടെ മട്ടന്നൂരിലെത്തും
മട്ടന്നൂർ :- ദോഹ -കണ്ണൂർ റൂട്ടിൽ ഖത്തർ എയർവേയ്സിന്റെ രണ്ടാമത്തെ സർവീസ് ഇന്ന് കണ്ണൂരിലെത്തും. ഇൻഡിഗോ വാടകയ്ക്കെടുത്ത ഖത്തർ എയർവേയ്‌സ് വിമാനമാണ് ഇനി മുതൽ ദോഹ - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖത്തർ എയർവേയ്‌സ് ഇൻഡിഗോയ്ക്കു വേണ്ടി യാത്രക്കാരുമായി ആദ്യമായി കണ്ണൂരിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.55നാണ് ഖത്തർ എയർവേയ്സ് വിമാനം കണ്ണൂരിൽ എത്തുക. വൈകിട്ട് 4.25ന് ആണ് തിരിച്ച് ദോഹയിലേക്കുള്ള സർവീസ്. 210 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 737 മാക്സ‌് 8 വിഭാഗത്തിൽ പെടുന്ന വിമാനമാണ് ഇത്.
ദോഹയ്ക്കും കണ്ണൂരിനും ഇടയിൽ പ്രതിദിന സർവീസാണ് ഇൻഡിഗോ നടത്തുന്നത്. സെപ്റ്റംബർ 1 മുതൽ പ്രതിദിന സർവീസിന് ഖത്തർ എയർവേയ്സ് വിമാനം ഉപയോഗിക്കും. പ്രാദേശിക സമയം രാവിലെ 8ന് ദോഹയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55ന് കണ്ണൂരിൽ എത്തി വൈകിട്ട് 4.25 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 6.5ന് ദോഹയിൽ എത്തുന്ന തരത്തിലാണ് സമയക്രമം.
No comments
Post a Comment