സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും
തിരുവനന്തപുരം :- പുറത്തുനിന്നുള്ള വൈദ്യുതിലഭ്യതയിൽ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടർന്ന് ബുധനാഴ്ച രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 15 മിനിറ്റ് ഏർപ്പെടുത്തുമെന്നായിരുന്നു ബോർഡ് പറഞ്ഞതെങ്കിലും. രണ്ടുതവണയായി അരമണിക്കൂർ വൈദ്യുതി മുടങ്ങി. വരുംദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കും. ഝാർഖണ്ഡിലെ താപനിലയത്തിലെ ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. പവർ എക്സ്‌ചേഞ്ചിൽ നിന്ന് താത്കാലികാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
No comments
Post a Comment