Header Ads

  • Breaking News

    സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മനോനില’; വയറ് കീറിയ നിലയില്‍ മൃതദേഹം, എറണാകുളത്ത് കോളേജ് അധ്യാപകന്റെ മരണത്തില്‍ നിര്‍ണായക വിവരം



    എറണാകുളം മഴുവന്നൂരില്‍ അദ്ധ്യാപകനായ വി എസ്. ചന്ദ്രലാലിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്ന മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിനെ (41) കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

    അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. മൂന്ന് മാസം മുന്‍പ് ഇദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചതോടെ കടുത്ത മനോവിഷമത്തിലായിരുന്നു ചന്ദ്രലാല്‍.രണ്ടാഴ്ചയോളമായി ചന്ദ്രലാല്‍ കോളേജില്‍ എത്തിയിരുന്നില്ല. അദ്ദേഹം അവധിയിലെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചത്. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു.മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും ഫോറന്‍സിക് സംഘമടക്കം പരിശോധന നടത്തുകയും ചെഅതിരുന്നു.


    No comments

    Post Top Ad

    Post Bottom Ad