Header Ads

  • Breaking News

    ബെയ്‌ലി പാലത്തിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം


    യനാട്: ഉരുള്‍പൊട്ടല്‍ തകർത്ത മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്ന രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാർ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.

    ഇന്നലെ ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. മരണസംഖ്യ 369 ആയി.

    53 ക്യാംപുകളിലായി 6759 പേരാണു കഴിയുന്നത്. ബെയ്‌ലി പാലം കടന്നു ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

    ഇന്നു മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒൻപതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവർത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.

    No comments

    Post Top Ad

    Post Bottom Ad