Header Ads

  • Breaking News

    വൈസ് അഡ്മിറൽ സിആർ പ്രവീൺ നായർ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്



    വൈസ് അഡ്മിറൽ സിആർ പ്രവീൺ നായർ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാൻഡന്റായി ചുമതലയേറ്റു. ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ ഫ്‌ളീറ്റിന്റെ കമാൻഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വൈസ് അഡ്മിറൽ വിനീത് മക്കാർട്ടിയുടെ പിൻഗാമിയായാണ് ചുമതലയേറ്റത്.1991 ജൂലൈയിലാണ് ഇന്ത്യൻ നാവികസേനയിൽ സേവനം ആരംഭിച്ചത്. സർഫേസ് വാർഫെയർ ഓഫീസറായ അദ്ദേഹം കമ്മ്യൂണിക്കേഷനിലും ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെയും യുഎസ് നേവൽ വാർ കോളേജിലെയും പൂർവ്വ വിദ്യാർഥിയായ അദ്ദേഹം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ എം.ഫിൽ നേടി.

    നാവികസേനയുടെ വിവിധ കപ്പലുകളിൽ സിഗ്‌നൽ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഫ്‌ളീറ്റ് ഇലക്ട്രോണിക് വാർഫെയർ ഓഫീസറായും അതിനുശേഷം വെസ്റ്റേൺ ഫ്‌ളീറ്റിന്റെ ഫ്‌ളീറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2018-2019ൽ ഈസ്റ്റേൺ ഫ്‌ളീറ്റിന്റെ ഫ്‌ളീറ്റ് ഓപ്പറേഷൻസ് ഓഫീസർ കൂടിയായിരുന്നു. ഐഎൻഎസ് കിർച്ച്, ഐഎൻഎസ് ചെന്നൈ, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ എന്നിവയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ നേവൽ സ്ട്രാറ്റജിക് ആൻഡ് ഓപ്പറേഷണൽ കൗൺസിൽ അംഗമാണ്. 2022 ജനുവരിയിൽ റിയർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, നാവിക ആസ്ഥാനത്ത് നാവികസേനയുടെ (നയവും പദ്ധതികളും) അസിസ്റ്റന്റ് ചീഫായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു

    No comments

    Post Top Ad

    Post Bottom Ad