വനിതാ ഡോക്ടറുടെ കൊലപാതകം: കേരളത്തിലും ഡ്യൂട്ടി ബഹിഷ്‌കരിക്കും
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും ഡോക്ടർമാർ സമരത്തിനിറങ്ങും.
കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഒ പിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും.
രാജ്യ വ്യാപകമായി പണിമുടക്കുമെന്ന് ഐ എം എ നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂറാണ് പ്രതിഷേധം.
ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെ ജി എം ഒ എയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരും.
No comments
Post a Comment