Header Ads

  • Breaking News

    ആ നടൻ ജയസൂര്യയല്ല, എല്ലാം മാധ്യമങ്ങളുടെ ഊഹാപോഹം മാത്രം: വെളിപ്പെടുത്തി സോണിയ മൽഹാർ


    താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മൽഹാർ. നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. നമ്മുടെ വെളിപ്പെടുത്തൽ കാരണം പല ആർട്ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു.

    ‘ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ‍ഞാന്‍ ആരെയും ഭയക്കുന്നില്ല.’

    ‘എനിക്കൊരു മെന്റൽ ട്രോമയിലേക്ക് കടന്നുപോകാനില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ല.ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്.’ അവർ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad