Header Ads

  • Breaking News

    യൂട്യുബിലും തീപിടിച്ച വില! സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി

    youtube subscription

    പരസ്യരഹിത ഉള്ളടങ്ങൾക്ക് വേണ്ടിയുള്ള വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്.  ചില പ്ലാനുകളുടെ വർധന നിസ്സാരമാണെങ്കിലും മറ്റുള്ളവയ്ക്ക് അവയുടെ നിരക്ക് യഥാർത്ഥ വിലയേക്കാൾ ഗണ്യമായി കൂടുതലാണ്.

    പ്രതിമാസം 129 രൂപ ആയിരുന്ന വ്യക്തിഗത പ്ലാനിന് ഇനി മുതൽ 149 രൂപയാകും നിരക്ക്.189 രൂപ പ്രതിമാസ നിരക്കായിരുന്ന ഫാമിലി പ്ലാനിന്റെ നിരക്ക് 299 രൂപയാണ് വർധിപ്പിച്ചത്.അതേസമയം ആഡ് ഫ്രീ വീഡിയോ കാണാനുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനായി ഇതോടെ സ്റ്റുഡന്റ്പ്ലാൻ മാറിയിരിക്കുകയാണ്. 79 രൂപയായിരുന്ന ഈ പ്ലാനിന്റെ ഇപ്പോഴത്തെ നിരക്ക് പ്രതിമാസം 89 രൂപയാണ്.

    എന്നാൽ നിലവിലുള്ള വരിക്കാർക്ക് പുതിയ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നതിന് മുമ്പ് യൂട്യൂബ് അവർക്ക് ഗ്രേസ് പിരീഡ് നൽകുമോ എന്നത് നിലവിൽ വ്യക്തമല്ല.ആഡ്ഫ്രീ വീഡിയോ , ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കാണാനും സംഗീതം കേൾക്കാനുമുള്ളസൗകര്യം, പിക്ചർ-ഇൻ-പിക്ചർ (PiP) മോഡ്, മെച്ചപ്പെടുത്തിയ ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് സബ്സ്ക്രൈബർമാർക്ക് ലഭിക്കുന്നത്.

    പുതുക്കിയ നിരക്ക് കമ്പനി വെബ്‌സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരക്ക് വർധന പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ബാധകമായിരിക്കും. പുതിയ ഉപയോക്താക്കൾക്ക് സ്ട്രീമിംഗ് സേവനത്തിൽ എൻറോൾ ചെയ്യുന്നതിന് മുമ്പ് പ്രീമിയം പ്ലാനുകളുടെ ട്രയൽ തെരെഞ്ഞെടുക്കാവുന്നതാണ്. ഈ ട്രയൽ കാലാവധി കഴിഞ്ഞാൽ പിന്നീട് പുതിയ നിരക്ക് പിന്തുടരണം.

    No comments

    Post Top Ad

    Post Bottom Ad