ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2024-25 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ സംസ്ഥാനതലത്തിൽ 2024 ആഗസ്റ്റ് 14 മുതൽ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതും രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാവുന്നതുമാണ്. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് ഒരു വർഷത്തെ മുഴുവൻ സമയ പ്രവൃത്തി പരിചയമുള്ള പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസ്സായവർക്ക് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകേണ്ടതാണ്.
അപേക്ഷകന് കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ / സ്ഥിരമായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകൻ പ്രവേശനം നേടുന്ന സ്ഥാപനം, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ താമസസ്ഥലത്തു നിന്നും 75 കിലോമീറ്ററിനുള്ളിലായിരിക്കണം. കൂടാതെ അപേക്ഷകർ ജൂൺ 1 നു 19 വയസ്സു തികഞ്ഞവരാകണം. ഭിന്നശേഷിക്കാർ, സർക്കാർ വകുപ്പുകൾ / ബോർഡുകൾ / കോർപ്പറേഷൻ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങൾ/ സർക്കാരിന് കീഴിലുള്ള കമ്പനികൾ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ, 2 വർഷത്തെ NCVT / SCVT / KGCE സർട്ടിഫിക്കറ്റുള്ള ജീവനക്കാർ മുതലായവർക്ക് നിശ്ചിത അനുപാതത്തിൽ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. EWS, SC/ST, OEC, SEBC, വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്.
അപേക്ഷകർ www.polyadmission.org/wp എന്ന വെബ്സൈറ്റ് മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം പ്രോസ്പക്ടസിൽ പ്രതിപാദിച്ചിരിക്കുന്നതിനനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ലിങ്കുകൾ തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് (പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE) വെവ്വേറെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർ വിവിധ സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും വെവ്വേറെ ലിങ്കുകൾ വഴി ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കും One-Time Registration ഒരു പ്രാവശ്യം ചെയ്താൽ മതിയാകും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം 2024 ആഗസ്റ്റ് 22 ആണ്. കൂടുതൽ വിവരങ്ങൾ മേൽ പറഞ്ഞ വെബ്സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.
No comments
Post a Comment