Header Ads

  • Breaking News

    കണ്ണൂർ സ്വദേശി അല്‍-ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു



    അബൂദാബി: യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ ചക്കരക്കല്ല് സ്വദേശി മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരിയിലെ അബ്ദുല്‍ ഹക്കീം(24) ആണ് മരിച്ചത് . തിങ്കാളഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍-ഐനില്‍ നിന്നു അബൂദാബിയിലേക്ക് വരുമ്പോള്‍ സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അല്‍-ഐനില്‍ സഹോദരന്‍ അസ്ഹറിനോടൊപ്പം ബിസിനസ് നടത്തുന്ന ഹക്കീം അവിവാഹിതനാണ്. പിതാവ് :അബ്ദുല്‍ ഖാദര്‍. മാതാവ് : ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(അല്‍-ഐന്‍), ഹാജറ, ഹസ്‌ന.

    No comments

    Post Top Ad

    Post Bottom Ad