Header Ads

  • Breaking News

    അലക്ഷ്യമായി മാലിന്യം തള്ളിയ മട്ടന്നൂരിലെ എച്ച്.എൻ.സി ആസ്പത്രിക്ക് മുപ്പതിനായിരം പിഴ



    മട്ടന്നൂർ:ആസ്പത്രി മാലിന്യം അലക്ഷ്യമായി തള്ളിയതിന് ആശുപത്രിക്ക് 30,000 രൂപ പിഴയിട്ടു. തദ്ദേശ വകുപ്പിൻ്റെ ജില്ല എൻഫോഴ്സസ്മെൻറ് സ്ക്വാഡും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗ വും നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വാണിജ്യകെട്ടിടത്തിൻ്റെ സമീപത്ത് മാലിന്യം ത ള്ളിയതിന് മട്ടന്നൂരിലെ എച്ച്.എൻ.സി ആസ്പത്രിക്ക് പിഴ ചുമത്തിയത്.ബയോ മെഡിക്കൽ മാലി ന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിൽ ഗുരുതര പിഴവാണ് വരുത്തിയത്. മാസ്‌കുകൾ, സിറിഞ്ച്, രക്തം പുരണ്ട കോട്ടൺ എന്നിവ തൊട്ടടുത്ത സ്ഥാപനത്തിന്റെ ഒരു വശ ത്തായി തള്ളിയ നിലയാണ് പരാതി അന്വേഷി ക്കാനെത്തിയ സംഘം കണ്ടത്. ആസ്പത്രി മാലിന്യം കൈമാറാനായി ഐ.എം.എയുടെ ഇമേജു മായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇവ കൃത്യമായി തരം തിരിച്ച് തൃപ്തികരമായി സൂക്ഷിച്ചി രുന്നില്ല. തുറന്ന സ്ഥലത്ത് കൂട്ടിയിട്ട ചപ്പുചവറുക ൾക്കൊപ്പം രക്തം പുരണ്ട പഞ്ഞി, ബാൻഡേജ് എന്നിവയും കണ്ടെത്തി.


    No comments

    Post Top Ad

    Post Bottom Ad