താരമായി ഇടുക്കിയുടെ മിടുക്കൻ; ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി ഏഴ് വയസ്സുകാരൻ ആവിര്‍ഭവ്
ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയായി കേരളത്തില്‍ നിന്നുള്ള ആവിര്‍ഭവ് എസ്. മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ ബക്ഷിക്കൊപ്പമാണ് ഏഴ് വയസുകാരനായ ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
‘ഇങ്ങനെയൊരു ഷോ വിജയിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്റെ മാതാപിതാക്കളും ആഹ്ളാദത്തിലാണ്. അവരുടെ മുഖത്ത് അത് കാണാം. ഈ ഷോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി ഞാന്‍ മിസ് ചെയ്യും. നേഹ മാമിനോടും അരുണിത ദീയോടും എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. അര്‍ജിത് സിങ്ങിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹം’- ആവിര്‍ഭവ് പ്രതികരിച്ചു.
ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. ‘ചിട്ടി ആയി ഹേ’ എന്ന ഗാനത്തിലൂടെയാണ് ‘ബാബുക്കുട്ടന്‍’ എന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്. ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്. അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്.
ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യുട്യൂബ് ചാനലുമുണ്ട്. ഇതില്‍ ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകള്‍ കാണാം. ചേച്ചിയും അനിയനും ഒരുമിച്ചിരുന്ന് പാട്ട് പഠിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒമ്പതര ലക്ഷം പേരാണ് യുട്യൂബ് അക്കൗണ്ട് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.
ക്യൂട്ട്‌നെസും ആലാപന മികവുംകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാന്‍ അഭിനവിന് കഴിഞ്ഞു.
രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ ‘കോരാ കാഗസ്’, ‘മേരാ സപ്‌നോ കി റാണി’ തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ‘ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.’ ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി വിധികര്‍ത്താക്കളില്‍ ഒരാളും ഗായികയുമായ നേഹ കക്കര്‍ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങല്‍ ത്രീ.
No comments
Post a Comment