വയനാട് രക്ഷാദൗത്യം കഴിഞ്ഞെത്തിയ സേനാംഗങ്ങൾക്ക് ആദരം
കണ്ണൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെട്ടവരെ രക്ഷിച്ച പട്ടാളക്കാർക്ക് കണ്ണൂരിന്റെ ആദരം. അപകടം നടന്ന പുലർച്ച തന്നെ കണ്ണൂർ സിഎസ് സി കമാന്റന്റ് കേണൽ പർമീർ സിംഗ് നാഗ്‌റയുടെ നേതൃത്വത്തിലുള്ള 155 അംഗ സംഘം വയനാട്ടിലേക്ക് തിരിച്ചിരുന്നു. അപകടം നടന്ന ദിവസം പുലർച്ചെ നാല് മണിക്ക് തന്നെ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് വിവിധ സേനകളുടെ സേവനം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പട്ടാളക്കാർ വയനാട്ടിലെത്തി ദുരിതബാധിതരെ രക്ഷപ്പെടുത്തിയത്. നിരവധി ജീവൻ ഇവർക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞു. മുണ്ടക്കൈ, ചൂരൽമല, അട്ടാമല, നൂൽപ്പുഴ മേഖലകളിലാണ് സേനയുടെ സേവനം ലഭ്യമാക്കിയത്. മണ്ണിനടിയിൽ നിന്ന് മനുഷ്യവരെ മാത്രമല്ല നിരവധി വളർത്തു മൃഗങ്ങളേയും ഇവർ രക്ഷപ്പെടുത്തി. രണ്ടാഴ്ചകാലത്തെ ദൗത്യം കഴിഞ്ഞെത്തിയ സേനാംഗങ്ങളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ എംഎൽഎമാരായ എം വി ജയരാജൻ, ടിവി രാജേഷ് എന്നിവർ ചേർന്ന് ആദരിച്ചു. സേനംഗങ്ങൾ നാടിന് നൽകിയ സേവനത്തിന് കേരള സർക്കാരിന് വേണ്ടി മന്ത്രി നന്ദിയും അറിയിച്ചു.
No comments
Post a Comment