മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ് അന്തരിച്ചു
ദില്ലി: മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ് അന്തരിച്ചു. 95 വയസ്സായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഡോ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു സിംഗ്. 1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വർ സിംഗ് ജനിച്ചത്. ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു.
No comments
Post a Comment