Header Ads

  • Breaking News

    മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി



    മലയാളി ദമ്പതികളെ  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി . സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി .


    കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപ് മോഹന്‍ (37), ഭാര്യ രമ്യമോള്‍ വസന്തകുമാരി (30) എന്നിവരെയാണ് അല്‍ ഖോബാറിന് സമീപം തുഖ്ബയിലുള്ള ഫ്‌ലാറ്റില്‍ ബുധനാഴ്ച വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്.
    ഏക മകള്‍ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്റെ നിലവിളികേട്ട് അയല്‍ക്കാരാണ് കാര്യം പൊലീസില്‍ അറിയിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്.

    പൊലീസെത്തി വാതില്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രമ്യ കട്ടിലില്‍ മരിച്ച നിലയിലും അനൂപ് മോഹന്‍ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

    തുഖ്ബ സനാഇയയില്‍ ഡെന്റിങ്, പെയിന്റിങ് വര്‍ക് ഷോപ് നടത്തുകയായിരുന്ന അനൂപ് വര്‍ഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.

    കട്ടിലില്‍ കിടന്ന തന്റെ മുഖത്ത് തലയണ അമര്‍ത്തി അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നും കരഞ്ഞപ്പോള്‍ വിട്ടിട്ട് പോവുകയായിരുന്നെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയനുസരിച്ച്‌ രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂകയുള്ളൂ.

    No comments

    Post Top Ad

    Post Bottom Ad