Header Ads

  • Breaking News

    രൂക്ഷമായ പൊടിയും തിരമാല റോഡും പുതിയതെരുവിൽ കടയടപ്പ് സമരം




    പുതിയതെരു:-രൂക്ഷമായ പൊടിയും തിരമാല റോഡും വ്യാപാരികളോടും പൊതുജനങ്ങളോടും അധികാരികൾ കാണിക്കുന്ന നിരുത്തരവാദ സമീപനത്തിൽ പ്രതിഷേധിച്ച് പുതിയതെരുവിലെ വ്യാപാരികൾ തിങ്കളാഴ്ച കടയടപ്പ് സമരം നടത്തും.

    പുതിയതെരുവിലെ ദേശിയപാതയിൽ നിയമവിരുദ്ധമായി നടത്തിയ ടാറിങ്ങും രൂക്ഷമായ പൊടി മഴയും കാരണം വ്യാപാരികൾക്ക് കച്ചവട സ്ഥാപനം തുറന്നു പ്രവർത്തിക്കുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. യാത്രക്കാരെയും കച്ചവടക്കാരെയും മാരക രോഗികളാക്കുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങളുടെ ജനവിരുദ്ധ നടപടിക്കെതിരെയാണ് പുതിയതെരുവിലെ വ്യാപാരികൾ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം നടത്തുവാൻ തീരുമാനിച്ചത്

    രൂക്ഷമായ പൊടി ശല്യം കാരണം പുതിയതെരുവിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പൊതുജനങ്ങൾ എത്താത്തത് വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇതിന് ശാശ്വത പരിഹാരം അധികൃതർ ചെയ്യണമെന്ന് പുതിയതെരുവിലെ വ്യാപാരി വ്യവസായി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad