ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും; വരുന്നത് നിലവിലെ സാഹചര്യം അറിയിക്കാനും കുടുംബത്തെ സമാധാനിപ്പിക്കാനും
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എത്തും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ കാണും. ഇന്ന് 11 മണിയോടെ ഈശ്വർ മാൽപെ കോഴിക്കോട് എത്തും. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി.അതേസമയം ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ അനിശ്ചിത്വം തുടരുന്നു. ഡ്രെഡ്ജർ എത്തും വരെ ദൌത്യം നിർത്തിവച്ചിരിക്കുകയാണ്.
ഡ്രഗ്ജർ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഡ്രഡ്ജർ എത്തിക്കാനുള്ള പണം നൽകാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് പറഞ്ഞു. ഡൈവിഗ് അടക്കം എല്ലാ തരത്തിലുമുള്ള രക്ഷാ ദൗത്യവും ഗംഗാവലി പുഴയിൽ നിർത്തി വച്ചിരിക്കുകയാണ്നദിയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതുമൊന്നും ജില്ലാ ഭരണകൂടം പരിഗണിക്കുന്നില്ല. ഡ്രെഡ്ജർ എത്തും മുൻപ് ആൽമരം അടക്കം നദിയിലുള്ള അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. എന്നാൽ ഡ്രെഡ്ജർ എന്ന് എത്തുമെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയില്ല. എന്നാൽ ചിലവ് ചൂണ്ടിക്കാട്ടി ഡ്രെഡ്ജർ കൊണ്ടുവരുന്നത് തടയാനുള്ള ശ്രമം നടക്കുന്നതായി ട്രക്ക് ഉടമ മനാഫ് പറഞ്ഞു.
No comments
Post a Comment