Header Ads

  • Breaking News

    തിങ്കളെ തൊട്ട ആ സുവര്‍ണനിമിഷത്തിന്റെ ഓര്‍മയ്ക്ക്…; ഇന്ന് ദേശീയ ബഹിരാകാശ ദിനം




    രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് ആഘോഷ പരിപാടികള്‍.ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി ദൗപതി മുര്‍മു മുഖ്യാതിഥി ആകും. ചന്ദ്രയാന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ യോഗത്തില്‍ ആദരിക്കും.2028ലാണ് രാജ്യത്തിന്റെ അടുത്ത ചാന്ദ്രദൗത്യം. 2023 ആഗസ്റ്റ് 23നാണ് ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാന്‍ – 3ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ലാന്‍ഡറിലെ വിജ്ഞാന്‍ റോവര്‍ ചന്ദ്രന്റെ മണ്ണില്‍ സഞ്ചരിച്ചു. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണധ്രുവത്തിലെ കാന്തിക സങ്കീര്‍ണ്ണതകള്‍ അതിജീവിച്ചത് സാങ്കേതിക മേന്‍മയായി ലോകം അംഗീകരിച്ചുചെലവുകുറഞ്ഞ ഗ്രഹാന്തരയാത്രയ്‌ക്കൊപ്പം ചന്ദ്രനില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി. ചന്ദ്രനില്‍ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേര് നല്‍കിയത്. ദക്ഷിണധ്രുവത്തില്‍ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയില്‍ ഇവിടെ ഇന്ത്യയ്ക്ക് മേല്‍ക്കോയ്മയും ലഭിച്ചു. ചന്ദ്രനില്‍ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യം.

    No comments

    Post Top Ad

    Post Bottom Ad