Header Ads

  • Breaking News

    സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി


    റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൾ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചെറുമ്പ സ്വദേശി അബ്ദുൾ ഖാദർ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷ വ്യാഴാഴ്ച രാവിലെ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

    കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരിഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോടതിയെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി ശരി കോടതി വിധി ശരിവെക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad