Thursday, January 9.

Header Ads

  • Breaking News

    പാരിസ് ഒളിംപിക്സ്; ഷൂട്ടിം​ഗിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം




    പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. ആദ്യം നടന്ന നീൽ പൊസിഷനിൽ ​മൂന്ന് സീരിസിലും സ്വപ്നിൽ ആറാം സ്ഥാനത്തായിരുന്നു. 153.3 പോയിന്റാണ് നീലിം​ഗിൽ ഇന്ത്യൻ താരത്തിന് നേടാനായത്. പിന്നാലെ പ്രോൺ സീരിസ് തുടങ്ങിയപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇത്തവണയും മൂന്ന് സീരിസും പിന്നിട്ടപ്പോൾ താരം അഞ്ചാമത് തന്നെ തുടർന്നു. സ്റ്റാൻഡിം​ഗ് പൊസിഷനിൽ മത്സരം തുടർന്നപ്പോഴാണ് സ്വപ്നിൽ മുന്നേറിയത്. ആദ്യ സീരിസിൽ അഞ്ച് ഷോട്ടുകൾ ഉതിർത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് സ്വപ്നിൽ ഉയർന്നു. പിന്നീട് വിജയികളെ നിർണയിക്കുന്ന അവസാനവട്ട പോരാട്ടം ആരംഭിച്ചു. ഇവിടെ വെങ്കല മെഡൽ സ്വപ്നിലിന് നിലനിർത്താനായി. എന്നാൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യൻ താരത്തിന് ഉയരാൻ കഴിഞ്ഞില്ല. പാരിസ് ഒളിംപിക്സിൽ മൂന്ന് വെങ്കലം സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ 41-ാം സ്ഥാനത്താണ്.

    No comments

    Post Top Ad

    Post Bottom Ad