തെരുവുനായ്ക്കളുടെ അക്രമണം; ഇരകൾക്ക് പണം കിട്ടും
തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട 34 പേർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം തുക വിതരണം ചെയ്യണം. 2016-2019 കാലത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചത്.
No comments
Post a Comment