Header Ads

  • Breaking News

    മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ പ്രതികരിക്കാനൊരുങ്ങുന്നത് ആദ്യമായി


    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്

    പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ നഗരത്തിൽ ശനിയാഴ്ച നാല് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കേരളാ ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷമാകും മാധ്യമങ്ങളെ കാണുക. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖാണ് മാധ്യമങ്ങളെ കണ്ടത്. എന്നാൽ സിദ്ധിഖിനെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹം രാജിവെച്ചിരുന്നു m

    ഇതിന് പിന്നാലെ മോഹൻലാൽ പ്രസിഡന്റായ അമ്മ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. മോഹൻലാൽ അടക്കം രാജിവെക്കുകയും ചെയ്തു. ഇതിനൊക്കെ ഒടുവിലാണ് മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുന്നത്.

    No comments

    Post Top Ad

    Post Bottom Ad