Header Ads

  • Breaking News

    നാളെ മുതൽ ശക്തമായ മഴക്ക് സാധ്യത; ഓഗസ്റ്റ് അവസാനം മഴ കനക്കും



    തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശനി മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായർ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് തടസമില്ല. കണ്ണൂർ, കാസർകോട്‌ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

    ഓഗസ്റ്റ് അവസാനം 
മഴ കനക്കും

    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്‌ച തിരിച്ചുള്ള പ്രവചനപ്രകാരം 15 വരെ സംസ്ഥാനത്ത്‌ സാധാരണയേക്കാൾ കുറവ് മഴക്കാണ്‌ സാധ്യത. എന്നാൽ, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിൽ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യതയുണ്ട്‌. 16 മുതൽ 22 വരെ കാസർകോട്‌, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലും തൃശൂർ, എറണാകുളം തീരദേശമേഖലയിലും ഒഴികെ സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യത. തുടർന്നുള്ള രണ്ടാഴ്‌ചകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്‌ സൂചന.

    No comments

    Post Top Ad

    Post Bottom Ad