നിപ: കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂർ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെ ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു.
No comments
Post a Comment