മണക്കാടൻ വസന്തകുമാർ അന്തരിച്ചു
പ്രശസ്ത ഗായകനും ഒരുകാലത്ത് ഗാനമേള വേദികളിലെ ശ്രദ്ധേയനും നിറസാന്നിധ്യവും ആയിരുന്ന മണക്കാടൻ വസന്തകുമാർ (72) തലശ്ശേരി പുന്നോലിൽ അന്തരിച്ചു
സംസ്കാരം ഇന്ന് രാവിലെ 10 മണി കണ്ടിക്കൽ നിദ്രതീരം
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന പീർ മുഹമ്മദ്. വി എം കുട്ടി മാസ്റ്റർ. മൂസ എരഞ്ഞോളി എന്നിവരുടെ ഗ്രൂപ്പുകളിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് കിഷോർ കുമാറിന്റെ ഗാനങ്ങൾ ഏറ്റവും നന്നായി സ്റ്റേജിൽ പാടി അവതരിപ്പിച്ചിരുന്ന വസന്തകുമാർ പീർ മുഹമ്മദിനോടൊപ്പം എച്ച് എം വി റെക്കോർഡിൽ പാടിയ മാണിക്യക്കല്ലിൻ ഒളിയൊത്ത പെൺകുട്ടി. കണ്ടാൽ മദം തെള്ളും വെള്ളി അരഞ്ഞാണിട്ടു. മഞ്ഞു മനോഹര.ഒയ്യേയ്യേ നിക്കുണ്ട് തുടങ്ങിയ മാപ്പിളപ്പാട്ടുകൾ ഏറെ ജനപ്രിയമാണ്m
ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട് 1977 ലാണ് ആദ്യമായി ദുബായിൽ പ്രോഗ്രാം അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 9ന് തലശ്ശേരിയിൽ മാപ്പിള കലാകേന്ദ്രം വസന്തകുമാറിനെ ഓ അബു പുരസ്കാരം നൽകി ആദരിച്ചിരുന്നു , നിലമ്പൂർ ആയിഷയിൽ നിന്നുമാണ് അന്ന് അവാർഡ് ഏറ്റുവാങ്ങിയത്
ഭാര്യ: അജിത , മക്കൾ : ഷമിത. ജിഷി മരുമക്കൾ : ദിലീഷ്. നിജീഷ് സഹോദരങ്ങൾ : പരേതരായ വേണു, പത്മനാഭൻ
No comments
Post a Comment