Header Ads

  • Breaking News

    മനസറിഞ്ഞു നല്‍കുന്നതാണ് അറിയാം…! പക്ഷേ പഴകിയ വസ്ത്രവും പാകം ചെയ്ത ഭക്ഷണവും അയക്കരുതേ




    വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടവരും വീടുകളെയും പ്രിയപ്പെട്ടവരെയും നഷ്ടമായവരും ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം അവര്‍ക്ക് എത്തിച്ചു നല്‍കാന്‍ യുവാക്കളും സംഘടനകളുമെല്ലാം സജീവമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ സുമനസുകള്‍ നല്‍കുന്ന സഹായത്തിന്റെ ഭാഗമായി ലഭിക്കുന്ന പഴയ വസത്രങ്ങളും പാകം ചെയ്ത ഭക്ഷണവും ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടാക്കുന്നതെന്ന് വോളന്റിയര്‍മാര്‍ പറയുന്നു.വയനാട്ടില്‍ 82 ക്യാമ്പുകളാണുള്ളത്. ആയിരക്കണക്കിന് പേരാണ് അവിടെ കഴിയുന്നത്. ക്യാമ്പിലേക്ക് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ എത്തുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും പഴകിയ വസ്ത്രങ്ങളാണ്. മാത്രമല്ല ഉപയോഗ ശൂന്യമായ വസ്ത്രങ്ങളാണ് ഇക്കൂട്ടത്തിലേറെയും. ഇപ്പോഴും എത്തുന്നതില്‍ പഴകിയ വസ്ത്രങ്ങളുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.


    പഴകിയ വസ്ത്രങ്ങള്‍ തരംതിരിക്കാനുള്ള ബുദ്ധിമുട്ട്, ഇവ കെട്ടിക്കിടക്കുന്നതു സ്ഥലപരിമിതിക്കിടയില്‍ ഇവ കെട്ടികിടക്കുന്ന സാഹചര്യം. അതൊഴിവാക്കാന്‍ പുതിയ വസ്ത്രങ്ങള്‍ മാത്രം അയച്ചാല്‍ മതിയെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.ഒപ്പം ഭക്ഷണ വസ്തുക്കളില്‍ പാകം ചെയ്തവ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. പഴയ വസ്ത്രങ്ങളും പാകം ചെയ്ത ഭക്ഷണവും ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ കഴിയാത്തത് വേസ്റ്റ് കൂടാന്‍ കാരണമാകും. ഇത് വോളന്റിയര്‍മാര്‍ക്ക് ഉള്‍പ്പെടെ തലവേദന സൃഷ്ടിക്കുന്നതും അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു

    No comments

    Post Top Ad

    Post Bottom Ad