Header Ads

  • Breaking News

    വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം'; വൻ ഉരുൾപൊട്ടലിന് ഇനിയും സാധ്യതയെന്ന് ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ട്

    _*കൽപ്പറ്റ*: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുൾപൊട്ടലിന് സമാനമായ ദുരന്തങ്ങൾ ഇനിയും സംഭവിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ട്._

    _മനുഷ്യനുണ്ടാക്കിയ കാലാവസ്ഥ വ്യതിയാനം മൂലം ഒറ്റ ദിവസം കൊണ്ട് വയനാട്ടിൽ പെയ്ത 10 ശതമാനം അധികമഴയാണ് വലിയദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന കാലാവസ്ഥ ഗവേഷക സംഘത്തിന്റെ പഠനം പറയുന്നു._

    _ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള 24 പേരടങ്ങുന്ന ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന ആദ്യ അന്താരാഷ്ട്ര പഠനറിപ്പോർട്ടാണിത്. അത്യുഷ്ണം മുതൽ അതിവർഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന സംഘടനയാണ് ഡബ്ല്യു.ഡബ്ല്യു.എ._

    _ഒറ്റപ്പകൽ-രാത്രി മഴയുടെ തോത് ഇനിയും വർധിക്കാനാണ് സാധ്യത. ജൂലൈ 29നും 30നും ഇടയിൽ 24 മണിക്കൂറിൽ 10 ശതമാനം അധികമഴയാണ് പെയ്തത്. ആഗോളതാപനമാണ് ഇത്തരം തീവ്രമഴയിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ._


    No comments

    Post Top Ad

    Post Bottom Ad