പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം, അമ്മ ശക്തമായ നിലപാട് എടുക്കണം: പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണം. ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി വേണം. കമ്മിറ്റിയിൽ പറയുന്ന പേരുകൾ പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. അമ്മയുടെ നിലപാട് ദുർബലമാണ്
പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണം. എല്ലാവരും ഒത്തുചേർന്നുള്ള സംഘടനാ സംവിധാനമാണ് വേണ്ടത്
എല്ലാ സംഘടനയുടെയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോൺക്ലേവ് പ്രശ്‌നപരിഹാരം ഉണ്ടാക്കട്ടെ. തിരുത്തൽ നടന്നത് മലയാള സിനിമയിലാണ് എന്ന് ചരിത്രം രേഖപ്പെടുത്തും. തിരുത്തൽ ഇന്ത്യയിൽ തന്നെ മലയാള സിനിമ മേഖലയിലാണ് ആരംഭിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.
No comments
Post a Comment