ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റേയും നടിയുടേയും പേരുകള്‍; ബലാത്സംഗക്കേസിൽ സിദ്ദിഖിന് കുരുക്ക് മുറുകുന്നു
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. കേസിൽ പരാതിക്കാരി പറയുന്നത് പോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ രഞ്ജിത്തും നടിയും ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്. പ്രിവ്യൂ ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഹോട്ടലിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും കണ്ടെടുത്തു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്‍ പേര് ചേർത്തിരുന്നുവെന്ന് നടിയുടെ മൊഴിയില്‍ പറയുന്നു. ഇനി നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് രേവതി സമ്പത്ത് ഉയർത്തിയിരുന്നത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു.
സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2019ൽ ഇതേ കുറിച്ച് രേവതി സമ്പത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വീണ്ടും വൈറലായിരുന്നു. പിന്നാലെയാണ് കൂടുതൽ പ്രതികരണവുമായി താരം എത്തിയത്.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.
No comments
Post a Comment