ഉരുൾപൊട്ടൽ സർവസംഹാരം വിതച്ച വയനാട്ടിലെ മുണ്ടക്കൈയും ചൂരൽമലയിലും ഇനി ബാക്കിയുള്ളത് കുഞ്ഞുങ്ങളുടെ പുസ്‌തകങ്ങളും കളിപ്പാട്ടങ്ങളും ഐ ഡി കാർഡുകളും മാത്രമാണ്. പാറക്കൂട്ടങ്ങളും മരത്തടികളും കുമിഞ്ഞുകൂടിയ ചെളിക്കിടയിൽ തറന്നുപോയ കുടുംബങ്ങളുടെ വിവാഹം ആൽബങ്ങളും ഐ ഡി കാർഡുകളുമാണ് കണ്ടത്.അടുത്തടുത്തുണ്ടായിരുന്ന നൂറുക്കണക്കിന് വീടുകൾ അവശേഷിപ്പുകളേതും ബാക്കിവെക്കാതെ മണ്ണിടയിലായി.അതിനിടെ കുട്ടികളുടെ എഴുതിത്തുടങ്ങിയ പുത്തൻ നോട്ട്ബുക്കുകളും പാഠപുസ്തങ്ങളും കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടുനിൽക്കുന്നവർക്കെല്ലാം നോവ് പടർത്തുന്നതായിരുന്നു.
അപകടം നടന്ന് നാലാം ദിവസമായപ്പോൾ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നത് മനുഷ്യരവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഏതാനും തെളിവുകൾ മാത്രമാണ്. ആളുകളുടെ തിരിച്ചറിയിൽ രേഖകളും, റേഷൻകാർഡുകളും ഫോട്ടോകളും ചികിത്സാസഹായങ്ങളുടെ രേഖകളുമെല്ലാം ചിലയിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.തകര്‍ന്നടിഞ്ഞ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കിട്ടുന്ന രേഖകളെല്ലാം മാറ്റിവെക്കുന്നുണ്ട്. ബാങ്ക് പാസ്ബുക്കുകള്‍,ആധാര്‍ കാര്‍ഡുകള്‍,ആര്‍.സി ബുക്ക് ഇവയെല്ലാം കിട്ടിയിട്ടുണ്ട്. അതിലുള്ളവർ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും പലർക്കുമറിയില്ല.
No comments
Post a Comment