Header Ads

  • Breaking News

    നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരെ പ്രത്യേക സ്ക്വാഡ് ; പോലീസ് സഹായത്തോടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും




    കണ്ണൂർ :- നഗരത്തിലെ അനധികൃത തട്ടുകടകൾക്കും ബങ്കുകൾക്കുമെതിരെയുള്ള നടപടിക്കായി കോർപറേഷൻ പ്രത്യേക സ്ക്വാഡ് സജ്‌ജമാക്കി. ഹെൽത്ത് ഇൻസ്പെക്ട‌ർ, അസിസ്‌റ്റന്റ് എൻജിനീയർ, റവന്യു ഇൻസ്പെക്ടർ എന്നിവർ കൂടി ഉൾപ്പെട്ടതാണ് സ്ക്വാഡ്. പോലീസ് സഹായത്തോടെ സ്ക്വാഡ് അനധികൃത ബങ്കുകളും തട്ടുകടകളും കയ്യേറ്റങ്ങളും ഒഴിപ്പിക്കും. കനത്ത കാലവർഷവും വയനാട് ദുരന്തവും പരിഗണിച്ച് നടപടി വൈകിപ്പിച്ചെങ്കിലും അടുത്ത ദിവസത്തോടെ സ്ക്വാഡ് രംഗത്തിറങ്ങും. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നേരത്തെ കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, അനധികൃത കയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിൽ 14 ദിവസത്തിനുള്ളിൽ സ്വമേധയാ നീക്കം ചെയ്യണമെന്ന് കോർപറേഷൻ സെക്രട്ടറി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കയ്യേറ്റം പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്.

    പിഴ ഉൾപ്പെടെ ശിക്ഷാ നടപടിയുമുണ്ടാകും. നഗരത്തിൽ കൂണു പോലെയാണ് അനധികൃത തട്ടുകടകളും ബങ്കുകളും മുളച്ച് പൊന്തുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യം പലവട്ടം കൗൺസിൽ യോഗത്തിൽ ചർച്ചയാകുകയും ചെയ്തിട്ടും നടപടിയുണ്ടാകാറില്ല. കോർപറേഷൻ പരിധിയിലെ പയ്യാമ്പലം, താഴെചൊവ്വ, നടാൽ, ഏച്ചൂർ റോഡ് എന്നിവിട ങ്ങളിലാണ് അനധികൃത ബങ്കുകളും തട്ടുകടകളും കയ്യേറ്റവും ഏറെയെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.

    No comments

    Post Top Ad

    Post Bottom Ad