വയനാട് ദുരന്തം; ‘വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തും’; എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര ഏർപ്പെടുത്തും.ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകും. പുനരധിവാസ പ്രവർത്തനങ്ങളിൽ സർവകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെന്ന് സിൻഡിക്കേറ്റ് യോഗം അറിയിച്ചു. 124 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ 401 DNA പരിശോധന പൂർത്തിയാക്കി
No comments
Post a Comment