Header Ads

  • Breaking News

    ഉറങ്ങാൻ കഴിയുന്നില്ല, പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി


    പാലക്കാട് ഷൊർണൂർ നഗരസഭയിൽ പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊർണൂർ നഗരസഭയിൽ ചർച്ചയായി പൂവൻകോഴി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊർണൂർ വാർഡ് കൗൺസിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി. എന്നാൽ കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു.അപ്പോഴും പ്രശ്‌നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരക്കാൻ കൗൺസിലർക്ക് ഏത് ചെയ്യാനാകും? ഒടുവിൽ ചർച്ച കൗൺസിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷൻ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad